കൊച്ചി : അധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ കവിതാസമാഹാരം "തന്റേടി" പ്രകാശനം ചെയ്തു. .എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ......
കൊച്ചി : തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് ഓര്‍ബിസ്ലൈവ്സ് തൃപ്പുണിത്തുറ ഹാഫ് മാരത്തണില്‍ 21 കിലോമീറ്റര്‍ പുരുഷ വിഭാഗത്തില്‍ രോഹിത് കുമാര്‍ (1:08:47) വനിതാ വിഭാഗത്തില്‍ സരോജ് സരോജും (1:35:08) ജേതാക്കളായി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ എം.മനോജും (00:35:27) വനിതാ വിഭാഗത്തില്‍ ജി.ജിന്‍സിയും (00:44:35) ജേതാക്കളായി. ......
കൊച്ചി: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി.
ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. ......
കൊച്ചി - വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബി ജെ പി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഉറപ്പു നൽകി
മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലെ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണ്. അവസാനം വരെ പാർട്ടി ഉണ്ടാകുകയും ചെയ്യും.
മുനമ്പത്ത് വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ട് 24 മണിക്കൂറിനുള്ളിൽ അഭിപ്രായം മാറ്റുന്നവരാണ് മറ്റ് രാഷ്ട്രീയ നേതാക്കൾ. ......
ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ യുവതിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ......
കൊച്ചി : രാഷ്ട്രീയമായി താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോൾ കേന്ദ്ര ബജറ്റിൽ കേരളം അടക്കമുള്ള സംസ്ഥാനത്തെ പൂർണമായും അവഗണിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വ്യവസായ നഗരമായ കൊച്ചിക്ക് ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ......
കൊച്ചി : കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ക്ക് ബഡ്ജറ്റില്‍ നേരിട്ട് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മധ്യവര്‍ഗ സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പ്രതിഫലനം ചെറുകിട ഇടത്തരം വ്യാപാരി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് പറഞ്ഞു. ......
കൊച്ചി : കേരളത്തിലെ ജലകൃഷി മേഖലനേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംഘടന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജലകൃഷി മേഖലയിലെ കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ......
കൊച്ചി: മത്സ്യപ്രേമികളെയും നാടൻ ഉൽപന്നങ്ങൾ തേടുന്നവരെയും ഒരുപോലെ ആകർഷിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ത്രിദിന മത്സ്യമേളക്ക് തുടക്കമായി. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രർശനം, ബയർ-സെല്ലർ സംഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങൾ.
കല്ലുമ്മക്കായ ബിരിയാണി, സാഗരസദ്യ, ചെമ്മീൻ പിടി, കരിമീൻ പൊള്ളിച്ചത് തുടങ്ങി കടൽ-കായൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മേളയിലെ സീഫുഡ് ഫെസ്റ്റ്. ......
കൊച്ചി: ഈ മാസം 9-ന് ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്സി പുറത്തിറക്കി. ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ മാരത്തോണിന്റെ ഗുഡ് വില്‍ അംബാസഡര്‍ നടിയും കായികതാരവുമായ പ്രാചി തെഹ്ലാന്, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. ......